അൽകോബാർ - പ്രവാചക നിന്ദയുടെ പേരിൽ കള്ളക്കേസിൽ പെടുത്തി ഇരുപത്തൊന്ന് മാസം ജയിലിൽ ഇട്ട വെൽഫെയർ പാർട്ടി നേതാവ് ജാവേദ് മുഹമ്മദിനെ കുറ്റവിമുക്തനാക്കി ജയിൽ മോചിതനാക്കിയ കോടതി വിധി പ്രവാസി വെൽഫെയർ കോബാർ റീജിയണൽ കമ്മിറ്റി സ്വാഗതം ചെയ്തു. പ്രവാചക നിന്ദക്കെതിരെ തികച്ചും സമാധാന പരമായി നടന്ന പ്രകടനത്തിന് നേതൃത്വം നൽകിയതിന്റെ പേരിലാണ് യോഗി സർക്കാർ അദ്ദേഹത്തിനെതിരെ കള്ളകേസുകൾ ചുമത്തിയത്. ഇന്ത്യൻ ജുഡീഷ്യറിയിൽ ജനാധിപത്യത്തിന് പ്രത്യാശയുണ്ട് എന്നതാണ് ഈ വിധി ചൂണ്ടിക്കാണിക്കുന്നത്. നീതിക്ക് വേണ്ടി പോരാടുന്നവരെ കള്ളകേസിൽ കുടുക്കി ജയിലിലടക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനേറ്റ തിരിച്ചടി കൂടിയാണ് ഈ വിധിയെന്ന് റീജിയണൽ കമ്മിറ്റി പത്രക്കുറിപ്പിൽ അഭിപ്രായപ്പെട്ടു.