റിയാദ്- ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ എഴുപത്തിയാറാം സ്ഥാപക ദിനം ആചരിച്ചു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ നടന്ന പരിപാടിയില്‍ സുരക്ഷ പദ്ധതി ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ ഫെറോക്ക് അധ്യക്ഷത വഹിച്ചു. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഇന്ത്യയിലെ പിന്നാക്ക സമൂഹത്തിന്റെ ഉന്നമനത്തിനും അതിജീവനത്തിനും കഴിഞ്ഞ ഏഴരപതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് അതിന്റെ ചരിത്രത്തിലുടനീളം നിര്‍വ്വഹിച്ചിട്ടുള്ള ദൗത്യം ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്തതാണ്. ഇന്ത്യന്‍ ഭരണഘടനയും രാജ്യത്തിന്റെ ഏറ്റവും മൗലിക ആശയമായ മതേതരത്വവും വലിയ വെല്ലുവിളികള്‍ നേരിട്ട് കൊണ്ടിരിക്കുന്ന ഈ കാലത്ത് മുസ്‌ലിം ലീഗിന്റെ ഉത്തരവാദിത്വം കൂടുതല്‍ വര്‍ധിച്ച് വരികയാണ്. വെല്ലുവിളികള്‍ നേരിട്ട് കൊണ്ടിരിക്കുന്ന ഇന്ത്യയിലെ മുസ്‌ലിം സമൂഹം ഭൂരിപക്ഷ ജനവിഭാഗത്തിന്റെ പരിപൂര്‍ണ്ണ വിശ്വാസം ആര്‍ജിച്ചെടുത്ത് രാഷ്ട്രീയ സംഘാടനം കൂടുതല്‍ ശക്തിപ്പെടുത്തേണ്ട സമയമാണ്. പ്രതിസന്ധികള്‍ മറികടന്ന് ജനാധിപത്യ സംവിധാനത്തെ ക്രിയാത്മകമായി ഉപയോഗിച്ചത് കൊണ്ടാണ് മുസ്‌ലിം ലീഗിന് സമൂഹത്തിനാവശ്യമായ ധാരാളം കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുവാന്‍ സാധ്യമായത്. അത്തരം പ്രവര്‍ത്തനങ്ങളാല്‍ ഇനിയും മുന്നേറുവാന്‍ മുസ്‌ലിം ലീഗിന് കഴിയുമെന്നും ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. ചെയര്‍മാന്‍ യു പി മുസ്തഫ, ട്രഷറര്‍ അഷ്‌റഫ് വെള്ളേപ്പാടം, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ജലീല്‍ തിരൂര്‍, മാമുക്കോയ തറമ്മല്‍, കബീര്‍ വൈലത്തൂര്‍, പി സി മജീദ്, ഷൗക്കത്ത് കടമ്പോട്ട് എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ഷംസുദ്ദീന്‍ പെരുമ്പട്ട സ്വാഗതവും ഷമീര്‍ പറമ്പത്ത് നന്ദിയും പറഞ്ഞു. കേക്ക് മുറിച്ച് പ്രവര്‍ത്തകര്‍ സ്ഥാപകദിനാചാരണം ആഘോഷമാക്കി.