Sorry, you need to enable JavaScript to visit this website.

കടിയങ്ങാട് കുനിയോട് നെല്‍വയലില്‍ തീപിടുത്തം

പേരാമ്പ്ര- കടിയങ്ങാട് കുനിയോട്   പാടശേഖരത്തില്‍ തീ പിടുത്തം. ഉച്ചയോടെയാണ് തീ പടര്‍ന്നത്. ശക്തമായ കാറ്റില്‍ ഏകദേശം രണ്ട് ഏക്കറോളം സ്ഥലത്തേക്ക് തീ വ്യാപിക്കുകയായിരുന്നു. 

പ്രദേശത്ത് വെള്ളത്തിന്റെ ലഭ്യതയില്ലാത്തതും ശക്തമായ കാറ്റും തീയണക്കാന്‍ പ്രയാസമായി. പേരാമ്പ്രയില്‍ നിന്നുമെത്തിയ  അഗ്നിരക്ഷാസേനയുടെ വെള്ളം തീര്‍ന്നതോടെ ആവശ്യത്തിനുള്ള വെള്ളം
ലഭിക്കാത്തത് ബുദ്ധിമുട്ടായി.

സ്റ്റേഷന്‍ ഓഫീസര്‍ ഗിരീശന്റേയും അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ പ്രേമന്റേയും നേതൃത്വത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ടി. സനൂപ്, ടി. ബബീഷ്, ധീരജ്‌ലാല്‍, സി. കെ. സ്മിതേഷ്, ഹോംഗാര്‍ഡ് പി. മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.
       
അന്തരീക്ഷ താപനില വളരെ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ കൃഷിസ്ഥലത്തെയും താമസസ്ഥലത്തേയും രണ്ട് മീറ്റര്‍ വീതിയില്‍ ഫയര്‍ബ്രേക്ക് ഉണ്ടാക്കി തീ വ്യാപിക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കേണ്ടതും അടിക്കാടുകള്‍ക്കും ചപ്പുചവറുകള്‍ക്കും അശ്രദ്ധമായി തീയിടാതിരിക്കേണ്ടതുമാണെന്നും സേന മുന്നറിയിപ്പു നല്‍കി.

Latest News