ഇടുക്കി- യുവതിയെ പാര്‍ട് ടൈം ജോലി നല്‍കാമെന്നു പറഞ്ഞ് കബളിപ്പിച്ച് 26 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ ഇടുക്കി സൈബര്‍ ക്രൈം പോലീസ് അറസ്റ്റു ചെയ്തു.
മലപ്പുറം ചെറുവട്ടൂര്‍ സ്വദേശി പുളിക്കുഴിയില്‍ റഫീഖ് (36), മലപ്പുറം മോങ്ങം സ്വദേശി കറുത്തേടത്ത് ഇര്‍ഷാദ് (29) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ജില്ലാ പോലീസ് മേധാവി ടി. കെ. വിഷ്ണുപ്രദീപിന്റെ നിര്‍ദേശാനുസരണം ഡി. സി. ആര്‍. ബി ഡിവൈ. എസ്. പി കെ. ആര്‍. ബിജുവിന്റെ നേതൃത്വത്തില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എം. ബി. ലത്തീഫ്, എസ്. ഐ. ടൈറ്റസ് മാത്യു, സി. പി. ഒമാരായ സന്ദീപ് ഷമീര്‍, ശിവപ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്.