തലശ്ശേരി- തലശ്ശേയില്‍ സര്‍വ്വീസ് നടത്തിവരുന്ന ഓട്ടോ ഡ്രൈവര്‍ക്ക് തമിഴ്നാട് പോലീസിന്റെ പിഴ. പാട്യം കോങ്ങാറ്റയിലെ ശ്രീനന്ദനം വീട്ടില്‍ എന്‍. കെ രാജീവിന്റെ കെ. എല്‍. 58 എച്ച് 3468 പാസഞ്ചര്‍ ഓട്ടോറിക്ഷക്കാണ് പിഴ അടക്കാനായി തമിഴ്നാട് താമ്പാരം സിറ്റി പോലീസ് എസ്. ഐ സുന്ദരമൂര്‍ത്തിയുടെ പേരില്‍ നിന്നും പിഴ ചുമത്താന്‍ സന്ദേശമെത്തിയത്. രണ്ടായിരം രൂപയാണ് പിഴത്തുക.
മാര്‍ച്ച് 10നാണ് പിഴ നോട്ടീസ് വീട്ടുവിലാസത്തില്‍ തപാല്‍ വഴി വന്നത്. മുച്ചക്ര ഓട്ടോറിക്ഷയ്ക്കാണ് ഹെല്‍മെറ്റ് വെച്ചില്ലെന്ന് കാണിച്ച് 2000 രൂപ പിഴ ചുമത്തിയത്. ഇത് സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ പിഴ ചുമത്തപ്പെട്ട പോലീസ് സ്റ്റേഷനിലെ ഓഫീസറുമായി ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ രാജീവ്.