കോഴിക്കാട്- എലത്തൂര്‍ അങ്ങാടിയുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമത്തിന്റെ കാരണങ്ങള്‍ പരിശോധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
ജല അതോറിറ്റി, വെസ്റ്റ് ഹില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് നിര്‍ദ്ദേശം നല്‍കിയത്. ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. മാര്‍ച്ച് 26ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
കോരപ്പുഴ, നരിച്ചാല്‍, മേലു പുറത്ത്, പൂണാട്ടില്‍ ഭാഗത്താണ് കുടിവെള്ളമില്ലാത്തത്. ജല അതോറിറ്റിയുടെ അനാസ്ഥ കാരണമാണ് കുടിവെള്ളം ലഭിക്കാത്തതെന്ന് നാട്ടുകാര്‍ പറയുന്നു.