കാസര്‍കോട്- ഓട്ടോയില്‍ കടത്തിയ 43.02 ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
കാസര്‍കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റിനാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ സാജന്‍ അപ്യാലും സംഘവും ഇന്നലെ നുള്ളിപ്പാടിയില്‍ നടത്തിയ പരിശോധനയ്ക്കിടയാണ് മദ്യം പിടിച്ചത്.
നുള്ളിപ്പാടിയിലെ എന്‍. ഹരിപ്രസാദ് ആണ് അറസ്റ്റിലായത്. ഓട്ടോ കസ്റ്റഡിയിലെടുത്തു.