മലപ്പുറം-പൗരത്വനിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. സിഎഎ പെട്ടെന്ന് നടപ്പാക്കില്ലെന്ന് കേന്ദ്രം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് ആണ്, അതിനാല്‍ തന്നെ കേന്ദ്ര വിജ്ഞാപനം നിലനില്‍ക്കാത്തതെന്നും സാദിഖലി തങ്ങള്‍.
സിഎഎയില്‍ പ്രക്ഷോഭമുണ്ടാകും, തെരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കാന്‍ പറ്റുമോ എന്ന ശ്രമം ആണ് കേന്ദ്രത്തിന്റേത്, തെരഞ്ഞെടുപ്പില്‍ അതിനെതിരായ വിധിയെഴുത്ത് ഉണ്ടാകുമെന്നും സാദിഖലി തങ്ങള്‍.
അല്‍പം മുമ്പാണ് പൗരത്വ നിയമഭേദഗതി സംബന്ധിച്ച വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ ഇറക്കിയത്. ഇതിന് പിന്നാലെ തന്നെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുമായി നേതാക്കളും രാഷ്ട്രീയസംഘടനകളും രംഗത്തെത്തി. കേരളത്തില്‍ സിഎഎ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മതവികാരം ഉയര്‍ത്താനുള്ള നീക്കമാണിത്, ബിജെപിയെ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്നാണ് സ്റ്റാലിന്‍ പറഞ്ഞത്.