കോണ്‍ഗ്രസില്‍ നിന്ന് കെ.മുരളീധരനും മറ്റ് പലരും ബി ജെ പിയിലേക്ക് വരുമെന്ന് പത്മജ വേണുഗോപാല്‍

തൃശൂര്‍ - കോണ്‍ഗ്രസില്‍ നിന്ന് കെ.മുരളീധരനും മറ്റ് പലരും ബി ജെ പിയിലേക്ക് വരുമെന്ന് പത്മജ വേണുഗോപാല്‍. തൃശൂരില്‍ സുരേഷ് ഗോപി ജയിക്കും. വടകരയില്‍ മുരളീധരന്‍ സുഖമായി ജയിക്കുമായിരുന്നു. എന്തിനാണ് തൃശൂരില്‍ കൊണ്ടു നിര്‍ത്തിയതെന്ന് മനസിലാകുന്നില്ല. തൃശൂരില്‍ കാലുവാരാന്‍ ഒരുപാട് പേരുണ്ടെന്നും പത്മജ പറഞ്ഞു. തന്നെ തോല്‍പ്പിച്ചതില്‍ നേതാക്കള്‍ക്കും പങ്കുണ്ട്. കെ കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസ് വിടുമായിരുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. മുരളീധരന്‍ മൂന്ന് പാര്‍ട്ടിയുടെ പ്രസിഡന്റായിരുന്നു. പഴയ കോണ്‍ഗ്രസുകാരാണ് ഇപ്പോള്‍ ബി ജെ പിയില്‍ ഉള്ളത്. അതുകൊണ്ട് വലിയ വ്യത്യാസം തോന്നിയിട്ടില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. തൃശൂരില്‍ രണ്ടാം വട്ടം തോറ്റപ്പോള്‍ തന്നെ കോണ്‍ഗ്രസ് വിട്ട് പോകണമെന്ന് തീരുമാനിച്ചിരുന്നു. തോല്‍പ്പിച്ചതിന് പിന്നില്‍ രണ്ട് നേതാക്കള്‍. ഇവരേക്കാള്‍ വലിയ നേതാക്കളുണ്ട്. വല്ലാതെ ചൊറിഞ്ഞാല്‍ അവരുടെ പേര് പറയും. ഡി സി സി പ്രസിഡന്റ് 22.5 ലക്ഷം രൂപ വാങ്ങി. പ്രിയങ്ക ഗാന്ധി വന്നപ്പോള്‍ വാഹനത്തില്‍ പോലും കയറ്റിയില്ലെന്നും അവര്‍ ആരോപിച്ചു. കെ. കരുണാകരന്റെ മക്കളോട് പകയാണ്. ചന്ദനക്കുറി തൊടുന്നതിന് കോണ്‍ഗ്രസുകാര്‍ എതിര്‍പ്പ് പറഞ്ഞു. കെ സുധാകരന്‍ മാത്രമാണ് ആത്മാര്‍ത്ഥമായി പെരുമാറിയത്. പാര്‍ട്ടി വിടാന്‍ മടിയില്ലാത്തയാളാണ് കെ മുരളീധരനെന്നും മുരളീ മന്ദിരം തന്റെയും മുരളീധരന്റെയും പേരിലാണെന്നും പത്മജ പറഞ്ഞു.

 

Latest News