വടകര- യാത്രക്കിടയില്‍ സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണു മധ്യവയസ്‌ക്കന്‍ മരിച്ചു. പൂവാടന്‍ ഗേറ്റിന് സമീപം കൊളായിന്റവിട ദിനേശനാ(61) ണ് മരിച്ചത്. പുറമേരി വാട്ടര്‍ ടാങ്കിനു സമീപം വെച്ചാണ് സംഭവം.
ഇറങ്ങാന്‍ വേണ്ടി എഴുന്നേറ്റപ്പോള്‍ വാതിലിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു. തലയിടിച്ച് വീണ സാരമായി പരുക്ക് പറ്റിയ ദിനേശിനെ വടകര സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല.
ഭാര്യ: ഷൈബ. മക്കള്‍: അരുണിമ, ആദിശ്. സഹോദരങ്ങള്‍: ചന്ദ്രന്‍, ചന്ദ്രി,
പരേതരായ കരുണന്‍, ശ്രീധരന്‍, നാരായണി, ശാന്ത.