റിയാദ്- റമദാന്‍ മാസത്തിന്റെ ചന്ദ്രന്‍ ഇന്ന് ഉച്ചക്ക് 12 മണിക്ക് ഉദിച്ചുവെന്നും സൗദിയുടെ മധ്യപ്രവിശ്യകളില്‍ സൂര്യാസ്തമയത്തിന് ശേഷം മാസപ്പിറവി ദൃശ്യമാകുമെന്നും മാസപ്പിറവി നിരീക്ഷകനും ഗോളശാസ്ത്രജ്ഞനുമായ മുഹമ്മദ് അല്‍സഖഫി അറിയിച്ചു.
റമദാന്‍ മാസപ്പിറവിയോട് ഗോളശാസ്ത്രകണക്കുകളും യോജിക്കുന്നുണ്ട്. സൂര്യനില്‍ നിന്ന് 3.4 ഡിഗ്രി ദൂരത്തില്‍ ആറു മണിക്കൂര്‍, 22 മിനുട്ട് ചന്ദ്രനെ കാണാനാകും. സൂര്യാസ്തമയത്തിന് ശേഷം 13 മിനുട്ട് കഴിഞ്ഞാണ് ചന്ദ്രന്‍ അസ്തമിക്കുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ മരുഭൂമികളിലെ നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നാണ് മാസപ്പിറവി ദര്‍ശിക്കാനാകുക. റിയാദിലെ തുമൈര്‍, സുദൈര്‍ കേന്ദ്രങ്ങളില്‍ ടെലിസ്‌കോപ്പ് വഴി മാസപ്പിറവി കാണുന്നതിന് സാധ്യതയേറെയാണ്. അങ്ങനെയാകുമ്പോള്‍ നാളെ തിങ്കള്‍ റമദാന്‍ ഒന്ന് ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്കായി വാട്‌സ്ആപ് ചാനൽ ഫോളോ ചെയ്യുക
അതേസമയം സുദൈറിലെയും തുമൈറിലെയും മാസപ്പിറവി നിരീക്ഷണ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്.