തൃശൂര്‍- സ്‌നേഹത്തിന്റെ കട തുറന്ന കോണ്‍ഗ്രസ് ഇപ്പോള്‍ വളരെ വേഗം കട കാലിയാക്കുകയാണെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ അഭിപ്രായപ്പെട്ടു. തൃശൂര്‍ ലോക്‌സഭാ മണ്ഡലം എല്‍. ഡി. എഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കനഗോലു ജാതകം തിരുത്തിയാണ് പുതിയൊരാളെ തൃശൂരില്‍ യു. ഡി. എഫ് സ്ഥാനാര്‍ഥിയാക്കിയത്. പരാജയം സമ്മതിച്ചതിന്റെ തെളിവാണ് ഇതെല്ലാം. ഒന്നു വിരല്‍ ചൂണ്ടി പേടിപ്പിച്ചാല്‍, ഒന്നു കൈ മാടിവിളിച്ചാല്‍ പ്രത്യയശാസ്ത്രങ്ങളെല്ലാം നാലായി മടക്കി പോക്കറ്റില്‍ ഇട്ട് ബി. ജെ. പി പാളയത്തിലേക്ക് പോകില്ല എന്ന് ഉറപ്പുനല്‍കാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് കഴിയുമോ എന്നും രാജന്‍ ചോദിച്ചു.
പത്തുലക്ഷമല്ല പതിനായിരം കോടി രൂപ നല്‍കാമെന്ന് പറഞ്ഞാലും ആത്മാഭിമാനം പണയം വെക്കാന്‍ തയ്യാറല്ലാത്തവരാണ് തൃശൂരിലെ ജനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.