അൽകോബാർ - പ്രവാസി വെൽഫെയർ അൽകോബാർ റീജിയണൽ കമ്മിറ്റി റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്വിസ് മൽസര വിജയികളെ പ്രഖ്യാപിച്ചു. മൽസരത്തിൽ ഇരുന്നൂറിലധികം പേർ പങ്കെടുത്തു. എൺപതോളം ശരിയുത്തരം എഴുതിവരിൽ നിന്ന് നറുക്കിട്ടാണ് സമ്മാനാർഹരായ ഒമ്പത് പേരെ തെരെഞ്ഞെടുത്തത്. വിജയികൾ: സഹല തൗഫീഖ്, അമീന ഷിറിൻ, ജെയ്‌സൺ തോട്ടുങ്ങൽ, മനീഷ തസ്‌ലിം, നുഅമാൻ സലിം, കോയ ചോലമുഖത്ത്, ഉമ്മു സുലൈം, പ്രജിത് ഗോപിനാഥ്, അലീന ഷഫീർ. വിജയികൾക്ക് മാർച്ച് ഇരുപത്തി നാലിന് നടക്കുന്ന ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.