Sorry, you need to enable JavaScript to visit this website.

വേനൽ മഴയ്ക്കിടെ പാറ വീണ് വീട് തകർന്ന് മരിച്ചു

പത്തനംതിട്ട - വെള്ളിയാഴ്ച വൈകിട്ട് പെയ്ത വേനൽ മഴയ്ക്കിടെ കൂറ്റൻ പാറ അടർന്നു വീണ് വീട്ടമ്മ മരിച്ചു. അടുക്കളയിൽ ചായ ഉണ്ടാക്കിക്കൊണ്ടിരുന്ന വീട്ടമ്മയ്ക്കാണ് ദാരുണാന്ത്യം ഉണ്ടായത്.സീതത്തോട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് ആങ്ങംമൂഴി വാലുപാറ മംഗലത്ത് വിളയിൽ പത്മകുമരി(52) ആണ് മരിച്ചത്. വെള്ളി വൈകിട്ട് ആറു മണിയോടെയായിരുന്നു  സംഭവം. വീടിന് മുകളിലെ കുന്നിൽ നിന്ന് പടുകൂറ്റൻ പാറ താഴേക്കു ഉരുണ്ടു വരികയായിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി

Latest News