Sorry, you need to enable JavaScript to visit this website.

റോഡ് റോളര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം


കൊയിലാണ്ടി - റോഡ് റോളർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണ അന്ത്യം. ഉള്ള്യേരി ആനവാതിലില്‍  ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ആനവാതില്‍ തോന്നിയാന്മലയിലേക്ക് പോകുന്ന മണ്‍പാതയില്‍ കയറ്റം കയറുന്നതിനിടയില്‍ റോഡ് റോളര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ഇതര സംസ്ഥാന തൊഴിലാളിയായ ഡ്രൈവറാണ് മരിച്ചത്. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേന എത്തുകയും കയറും ജെ.സി.ബിയുടെയും സഹായത്താല്‍ വാഹനം പൊക്കി ഡ്രൈവറെ പുറത്തെടുത്ത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല.

Latest News