Sorry, you need to enable JavaScript to visit this website.

സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ മരണാനന്തര ആനുകൂല്യം കൈമാറി

കൂട്ടിലങ്ങാടി- സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ താഇഫ് സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ സൂഖ് അൽ അംഗരിയിൽ നിന്നും അംഗമായിരിക്കെ മരണമടഞ്ഞ മലപ്പുറം കൂട്ടിലങ്ങാടി മൊട്ടമ്മൽ പറമ്പാട്ട് മുഹമ്മദ് മുസ്തഫയുടെ കുടുബത്തിനുള്ള മരണാന്തര ആനുകൂല്യമായ 6 ലക്ഷം രൂപയുടെ ചെക്ക് താഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നേതാളുടെയും മുസ്ലിം ലീഗ് പ്രാദേശിക നേതാക്കളുടെയും സാനിധ്യത്തിൽ സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗംവും താഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ മുഹമ്മദ് ഷാ തങ്ങൾ മുഹമ്മദ് മുസ്തഫയുടെ  മക്കള്‍ക്ക് കൈമാറി.

ഫെബ്രുവരി രണ്ടിന് ചെമ്മാട് നടന്ന സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി ആനുകൂല്യ വിതരണ പരിപാടിയിൽ സാദിഖലി ശിഹാബ് തങ്ങളിൽ നിന്നും താഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശരീഫ് മണ്ണാർക്കാട് , വൈസ് പ്രസിഡന്റ് ബാപ്പുട്ടി സാഹിബ്, ട്രഷറർ ബഷീർ താനൂർ തുടങ്ങിയ ഭാരവാഹികൾ ഏറ്റു വാങ്ങിയ ആനുകൂല്യമാണ് മുഹമ്മദ് മുസ്തഫയുടെ വസതിയിൽ ലളിതമായ ചടങ്ങിൽ കൈമാറിയത്. 

ലത്തീഫ് സാഹിബ് കൂട്ടിലങ്ങാടി, ഹാരിസ് തളിപ്പറമ്പ്, ഖാസിം ഇരുമ്പുഴി, അഷ്റഫ് കായക്കൂൽ തളിപ്പറമ്പ്, അബൂബക്കര്‍ തളിപ്പറമ്പ്, നിസാർ തുടങ്ങിയ താഇഫ് കെ.എം.സി.സി നേതാക്കളും പ്രവർത്തകരും കൂട്ടിലങ്ങാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ.കെ അഹമ്മദ് അഷ്റഫ്, പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്  ഇ സി നൂറുദ്ദീൻ, 
വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്  പി. കെ ഉമ്മർ, വാർഡ് ജനറൽ സെക്രട്ടറി എൻ. പി റഹൂഫ്, യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം കുരിക്കൾ മുനീർ, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി എൻ.പി അൻസാർ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട്  ഇ. സി സിദ്ദീഖ്, മണ്ഡലം STU പ്രസിഡണ്ട്  പി. കെ ആലി, മഹല്ല് സെക്രട്ടറി CP ലത്തീഫ്, 
വാർഡ് മെമ്പർ PK ഹാലിയ, യൂത്ത് ലീഗ് യൂണിറ്റ് പ്രസിഡണ്ട് PK ജാഫർ, പ്രാദേശിക പത്രപ്രവർത്തകനും പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിലറുമായ  പി റഹൂഫ്, എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Latest News