അബഹ- സൗദി അറേബ്യയിലുള്ള വിദേശികളുടെ ആറു വയസ്സിനു മുകളിലുള്ള കുട്ടികളുടെ ഫിംഗര്‍ പ്രിന്റ് ഇനിയും നല്‍കാത്തവരുണ്ടെങ്കില്‍ അത് ഉടന്‍ തന്നെ നല്‍കേണ്ടതാണെന്ന് ജവാസാത്ത് വകുപ്പ് അറിയിച്ചു.
ഇഖാമ പുതുക്കുന്നതിനും വിദേശയാത്രക്കും മാത്രമല്ല, സ്‌കൂള്‍ പ്രവേശനത്തിനും ഇനി വിരലടയാളം നിര്‍ബന്ധമാണ്. ഒരു സ്‌കൂളില്‍നിന്ന് മറ്റൊരു സ്‌കൂളിലേക്ക് മാറുന്നതിനും ഫിംഗര്‍ പ്രിന്റ് നിര്‍ബന്ധമാണ്.
കുട്ടികളെ രക്ഷാകർത്താക്കളുടെ പാസ്‌പോർട്ടിൽ ചേർത്താൽ മാത്രം പോരെന്നും ഇഖാമ പുതുക്കുന്നതിന് കുട്ടികൾക്ക് സ്വതന്ത്ര പാസ്‌പോർട്ട് നിർബന്ധമാക്കിയിട്ടുണ്ടെന്നും അസീർ ജവാസാത്ത് മേധാവി മേജർ ജനറൽ സഅദ് അൽഖാലിദി പറഞ്ഞു.
ആറു വയസ് പൂർത്തിയായ കുട്ടികളെ രക്ഷാകർത്താക്കൾ തൊട്ടടുത്ത ജവാസാത്ത് ഓഫീസിൽ എത്തിച്ച് വിരലടയാളം രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.