ന്യൂദല്‍ഹി- തലസ്ഥാനത്തെ ബി.ജെ.പി ആസ്ഥാനത്ത് പദ്മജ വേണുഗോപാലിന് അംഗത്വം നല്‍കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദ എത്തിയില്ല. മുന്‍ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് അവര്‍ക്ക് അംഗത്വം നല്‍കിയത്. അരവിന്ദ് മേനോന്‍, ടോം വടക്കന്‍ എന്നിവരും വേദിയിലുണ്ടായിരുന്നു.
ജെ.പി നദ്ദ അംഗത്വം നല്‍കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അനില്‍ ആന്റണിക്ക് അംഗത്വം നല്‍കിയത് കേന്ദ്രമന്ത്രി പീയൂഷ് ഗോയലാണ്. അന്ന് ചടങ്ങിലുണ്ടായിരുന്ന വി. മുരളീധരന്‍ ഇന്ന് ഉണ്ടായില്ല. തെരഞ്ഞെടുപ്പ് തിരക്കുകളാണത്രെ കാരണം.
വര്‍ഷങ്ങളായി താന്‍ കോണ്‍ഗ്രസുമായി അകല്‍ച്ചയിലാണെന്ന് അവര്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഹൈക്കമാന്‍ഡിനോട് നിരവധി തവണ പരാതിയായി പറഞ്ഞിട്ടും നടപടിയുണ്ടായില്ല. ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ തനിക്ക് വലിയ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു.
താന്‍ നല്‍കിയ പരാതികള്‍ കോണ്‍ഗ്രസ് ചവറ്റുകൊട്ടയിലെറിഞ്ഞു. തന്നെ ബിജെപിയില്‍ എത്തിച്ചത് കോണ്‍ഗ്രസ് ആണെന്നും പദ്മജ പറഞ്ഞു. സമാധാനപരമായി പ്രവര്‍ത്തിക്കാനാണ് തനിക്ക് ഇഷ്ടമെന്നും അവര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പദ്മജ പുകഴ്ത്ത. മോഡി വലിയ നേതാവാണെന്നും കരുത്തനാണെന്നും പദ്മജ പറഞ്ഞു. പദ്മജക്ക് വലിയ സ്ഥാനമാനങ്ങള്‍ നല്‍കുമെന്ന സൂചനയാണ് പ്രകാശ് ജാവ്‌ദേക്കര്‍ നല്‍കുന്നത്. കേരളത്തില്‍ വലിയ മാറ്റങ്ങള്‍ വരാനിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.