Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസ് ഒന്നാകെ നാളെ ബി ജെ പിയിലേക്ക് പോകില്ല എന്നതിന് എന്താണ് ഉറപ്പെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം -കോണ്‍ഗ്രസിന്റെ ഡസന്‍ കണക്കിന് നേതാക്കളാണ് ഇന്ത്യയിലുടനീളം ബി ജെ പിയിലേക്ക് പോകുന്നതെന്ന് സി പി എം  സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോണ്‍ഗ്രസ് ഒന്നാകെ നാളെ ബി ജെ പിയിലേക്ക് പോകില്ല എന്നതിന് എന്താണ് ഉറപ്പ് എന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ ബി ജെ പിയിലേക്ക് പോകുന്നതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍

കേരളത്തില്‍ രണ്ടക്ക നമ്പര്‍ തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. അതില്‍ ബി ജെ പികാര്‍ക്ക് ഒന്നും ലഭിക്കാന്‍ പോകുന്നില്ല എന്നത് ഉറപ്പാണ്. കോണ്‍ഗ്രസില്‍ നിന്ന് ജയിച്ചു വരുന്നവരെ ബി ജെ പിയില്‍ എത്തിക്കും. എന്നതാണ് പ്രധാനമന്ത്രിയുടെ രണ്ടക്ക പ്രയോഗത്തിലൂടെ വ്യക്തമാകുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

എ കെ ആന്റണിയുടെ മകന്‍ പോയി. കരുണാകരന്റെ മകള്‍ പോകുന്നു. ഇനി ആരൊക്കെയാണ് പോകുന്നത് എന്ന് കണ്ടറിയണം.  ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നാണ് ഇക്കാര്യങ്ങളെല്ലാം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Latest News