Sorry, you need to enable JavaScript to visit this website.

പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയായ ആൾദൈവം സന്തോഷ് മാധവൻ നിര്യാതനായി

തിരുവനന്തപുരം- പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നഗ്നപൂജ എന്ന പേരിൽ പീഡിപ്പിച്ച കേസിലെ പ്രതിയും വിവാദ ആൾദൈവവുമായ സന്തോഷ് മാധവൻ നിര്യാതനായി. ഹൃദ്രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സാമ്പത്തിക തട്ടിപ്പ് കേസിലും സ്ത്രീ പീഡന കേസിലും പ്രതിയായി ശിക്ഷ അനുഭവിച്ചിരുന്നു. സ്വാമി അമൃത ചൈതന്യ എന്ന പേരിൽ ആൾദൈവമായി ഏറെക്കാലം തുടർന്ന സന്തോഷ് മാധവൻ പിന്നീട് വഞ്ചനാകേസുകളിലും പീഡനക്കേസുകളിലുമെല്ലാം പ്രതിയായി.

പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്ത കുറ്റത്തിനാണ് കോടതി ഇയാളെ 16 വർഷത്തേക്ക് തടവ് ശിക്ഷിച്ചത്. ഒരു കേസിൽ കോടതി കുറ്റവിമുക്തനാക്കി. ഗൾഫ് മലയാളിയായ ഒരു സ്ത്രീയിൽ നിന്ന് 45 ലക്ഷം തട്ടിച്ചു എന്ന കേസും ഇയാൾക്കെതിരെയുണ്ടായിരുന്നു.

Latest News