ആലപ്പുഴ- സിപിഎം പ്രവര്‍ത്തകന്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് ബൂത്ത് കമ്മിറ്റി ഓഫിസില്‍ തൂങ്ങിമരിച്ച നിലയില്‍. സിഐടിയു അംഗമായ ആലപ്പുഴ എഎന്‍ പുരം വിളഞ്ഞൂര്‍ ദേവസ്വം പറമ്പ് അനില്‍കുമാര്‍ (50) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് എഎന്‍ പുരം വിളഞ്ഞൂര്‍ ക്ഷേത്രത്തിനു വടക്കുവശത്തുള്ള ബൂത്ത് കമ്മിറ്റി ഓഫിസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംസ്‌കാരം ബുധനാഴ്ച. സിന്ധുവാണ് അനില്‍കുമാറിന്റെ ഭാര്യ. ആതിര, ആരതി എന്നിവര്‍ മക്കളാണ്.