കോട്ടയം- കൂട്ടമരണത്തിന്റെ ഞെട്ടല്‍ മാറാതെ പാലാ പൂവരണി. ഏഴുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ അഞ്ചുപേരുടെ മരണം നാടിനെ നടുക്കി.
ചൊവ്വാഴ്ച രാവിലെയാണ് പൂവരണിയില്‍ വാടകയ്ക്ക് താമസിക്കുന്ന അഞ്ചംഗ കുടുംബത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉരുളികുന്നം സ്വദേശിയായ കുടിലിപ്പറമ്പില്‍ ജെയ്സണ്‍ തോമസ്(44) ഭാര്യ മെറീന(29) മക്കളായ ജെറാള്‍ഡ്(4) ജെറീന(2) ജെറില്‍(ഏഴുമാസം) എന്നിവരാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയശേഷം ജെയ്സണ്‍ ജീവനൊടുക്കിയെന്നാണ് പോലീസിന്റെ നിഗമനം.
രാവിലെ ഏഴരയോടെ ജെയ്സണ്‍ സഹോദരനെ ഫോണില്‍വിളിച്ച് വീട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സഹോദരന് വീട്ടിലെത്തിയപ്പോഴാണ് ജെയ്സണെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വീടിനകത്ത് പരിശോധിച്ചപ്പോള്‍ മറ്റുള്ളവരുടെ മൃതദേഹങ്ങളും കണ്ടെത്തി.