തലശ്ശേരി- കല്ലിക്കണ്ടി എന്‍ എ എം കോളേജില്‍ വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് അക്രമം. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് കോളേജ് അടച്ചു. അക്രമവുമായി ബന്ധപ്പെട്ട് 27 വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു.
അവസാന വര്‍ഷ, രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളാണ് പരസ്പരം ഏറ്റുമുട്ടിയത്. ഒരാഴ്ചക്കിടെ നിരവധി തവണയായി ക്യാമ്പസിലും ക്ലാസ് മുറികളിലുമായി അക്രമം അരങ്ങേറി വരികയായിരുന്നു. സംഘര്‍ഷാവസ്ഥ പിടിവിട്ട നിലയിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് കോളേജധികൃതര്‍ പൊലീസിന് പരാതി നല്‍കിയത്.
പരീക്ഷയായതിനാല്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് അവസാനിച്ചിരിക്കുകയാണ്. വൈവ പരീക്ഷക്കായി കോളേജിലെത്തിയവരും രണ്ടാം വര്‍ഷക്കാരുമാണ് ഏറ്റുമുട്ടിയത്. ആക്രമത്തില്‍ ഏര്‍പ്പെട്ട ഇരുവിഭാഗത്തിലുള്ളവരും എം എസ് എഫ് പ്രവര്‍ത്തകരാണ്.