Sorry, you need to enable JavaScript to visit this website.

ഗ്യാസ് സിലണ്ടർ ലോറിക്ക് അരികെ തീ പിടുത്തം; ഒഴിവായത് വൻദുരന്തം

കൊയിലാണ്ടി -  നിര്‍ത്തിയിട്ട ഗ്യാസ് സിലിണ്ടര്‍ ലോറിക്ക് അരികെ കുറ്റിക്കാടിനും കൂട്ടിയിട്ട ടയറുകൾക്കും തീപിടിച്ചു. ഫയർഫോഴ്സിൻ്റെ അവസരോചിത ഇടപെടൻ വൻ ദുരന്തം ഒഴിവായി. 

കൊയിലാണ്ടി ടൗണിലെ മീത്തലെ കണ്ടി പള്ളിക്കു എതിര്‍വശത്താണ് തീപിടിത്തമുണ്ടായത്. പരിസരവാസികളുടെ ശ്രദ്ധയിൽ പെട്ടതോടെ വിവരം ഫയർ ഫോഴ്സിലറിയിക്കുകയായിരുന്നു.  കൊയിലാണ്ടിയില്‍ നിന്നും ഓഫീസർ കെ പ്രദീപിൻ്റെ നേതൃത്വത്തിൽ അഗ്‌നിരക്ഷാസേന എത്തുകയും തീ പൂര്‍ണമായി അണക്കുകയും ചെയ്തു.കൃത്യസമയത്ത് തീയണക്കാന്‍ കഴിഞ്ഞതിനാല്‍ അടുത്തുള്ള ഗ്യാസ് സിലിണ്ടര്‍ ലോറിയിലേക്ക് തീപടരുന്നത് ഒഴിവായി. ലോറി ഡ്രൈവര്‍ സ്ഥലത്തില്ലായിരുന്നു. തീപടര്‍ന്നാല്‍ വലിയ ദുരന്തം തന്നെയുണ്ടായേനെ.

ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ്.കെയുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഇര്‍ഷാദ്.പി.കെ, നിധിപ്രസാദ്.ഇ.എം, സിജിത്ത്.സി, വിഷ്ണു, റഷീദ്.കെ.പി, ഹോം ഗാര്‍ഡ് ഓംപ്രകാശ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു"

Latest News