മക്ക- ഹജ് കമ്മിറ്റി വഴി ഹജ് നിർവഹിക്കാനെത്തിയ കണ്ണൂർ മാടായി പുതിയങ്ങാടി മൊട്ടാം സ്വദേശി കുഞ്ഞി സീതി തങ്ങൾ അച്ചുമാന്റകത്ത് (65) മക്കയിൽ നിര്യാതനായി.
ഇസ്സത്തുൽ ഇസ്‌ലാം മദ്രസ അധ്യാപകനും പുതിയങ്ങാടി തലക്കാൽ പള്ളി മുഅദ്ദിനുമായിരുന്നു. ഭാര്യ: മറിയം ബീവി. മക്കൾ: ഷിഹാബ്, ജാബിർ, ഹഫ്‌സത്ത്, റൈഹാനത്ത്. ജാമാതാക്കൾ: ഹാഷിം, നൗഷാദ്.