കോട്ടയം- പത്തനംതിട്ട സീറ്റ് ലഭിക്കാത്തതില്‍ രോഷാകുലനായ പി.സി. ജോര്‍ജിനെ സമാധാനിപ്പിക്കാന്‍ നിയുക്ത സ്ഥാനാര്‍ഥി അനില്‍ ആന്റണി എത്തി. ജോര്‍ജിനെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് അനില്‍ കണ്ടത്. ബിഷപ്പുമാരുടെ പിന്തുണ അനിലിന് ഉണ്ടാക്കിയെടുക്കാമെന്ന് താന്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി അനില്‍ ആന്‍ണിയുടെ സന്ദര്‍ശനത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താനും ബിഷപ്പുമാരും തമ്മില്‍ ഒരു ക്രിസ്ത്യന്‍ എന്ന രീതിയിലുള്ള ബന്ധമായിരുന്നു. ഇക്കാര്യത്തില്‍ ചെറിയ ഒരു തടസ്സമുണ്ടായിട്ടുണ്ട്. തനിക്ക് കള്ളം പറഞ്ഞ് ശീലമില്ല. ഈ തടസ്സം എങ്ങിനെ മാറ്റിയെടുക്കാനാകുമെന്ന് തീര്‍ച്ചയായും പരിശോധിക്കും. സഭാ നേതൃത്വവുമായി സംസാരിക്കും. ബിഷപ്പുമാരെ നേരിട്ട് പോയി കാണും.
കാസയുടെ ഭാരവാഹിയുമായും സംസാരിക്കും. ഇന്ന് ശ്രമിച്ചെങ്കിലും അവരുമായി സംസാരിക്കാന്‍ സാധിച്ചില്ല. താന്‍ സ്ഥാനാര്‍ഥി ആകുമെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് സന്തോഷമായിരുന്നു. പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കണമെന്ന് താന്‍ ആവശ്യപ്പെടും. മണ്ഡലത്തില്‍ അനിലിനെ താന്‍ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. താന്‍ പോകേണ്ടിടത്ത് താന്‍ പോകും. പ്രവര്‍ത്തകര്‍ പോകേണ്ടിടത്ത് അവര്‍ പോകും. ഇനി മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കില്ല. പത്തനംതിട്ട അല്ലാതെ ഒരു സ്ഥലത്ത് നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ താന്‍ തയാറല്ല.
പത്തനംതിട്ടയില്‍ വിജയ സാധ്യതയുള്ള സീറ്റ് തനിക്ക് ലഭിച്ചതില്‍ നിരവധി പേര്‍ക്ക് വിഷമമുണ്ടെന്ന് അനില്‍ ആന്റണി നേരത്തെ നെടുമ്പാശ്ശേരിയില്‍ പറഞ്ഞു. തന്നെ സ്ഥാനാര്‍ഥിയാക്കിയത് ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനമാണ്. ഇക്കാര്യത്തില്‍ അതൃപ്തിയുണ്ടെന്നത് വെറും സൃഷ്ടികള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഒരു ബി.ജെ.പി സ്ഥാനാര്‍ഥിയെയും പരിചയപെടുത്തേണ്ട ആവശ്യം ഇല്ല. എല്ലാവരും നരേന്ദ്ര മോഡിയുടെ സ്ഥാനാര്‍ഥികളാണ്. പി.സി ജോര്‍ജ് തന്റെ ബന്ധുവാണെന്നും അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ പ്രചാരണം തുടങ്ങുമെന്നും അനില്‍ ആന്റണി പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ ചിലര്‍ നെഗറ്റീവ് ക്യാംപയിന്‍ നടത്തുന്നത് പത്തനംതിട്ടയില്‍ തന്റെ വിജയ സാധ്യത തടയാനാണെന്നും അനില്‍ ചൂണ്ടിക്കാട്ടി. െ്രെകസ്തവ സഭകളുടെയും എന്‍.എസ്.എസിന്റെയും പിന്തുണ സംബന്ധിച്ച ചോദ്യത്തിന് പാവപ്പെട്ടവരും കര്‍ഷകരും സ്ത്രീകളും യുവതീ യുവാക്കളുമാണ് ഭാരതത്തിലെ സമുദായങ്ങളെന്നും ഈ നാല് വിഭാഗങ്ങള്‍ക്ക് മാത്രമാണ് പ്രസക്തിയുള്ളതെന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.