തിരുവനന്തപുരം- തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന് ഉജ്വല സ്വീകരണമൊരുക്കി പാര്‍ട്ടി പ്രവര്‍ത്തകര്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയില്‍ ജനങ്ങള്‍ക്ക് വലിയ വിശ്വാസമാണെന്ന് അദ്ദേഹം പറഞ്ഞു. പൊതുതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ 400 സീറ്റുകള്‍ സ്വന്തമാക്കുമെന്നും രാജീവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
രാജീവ് ചന്ദ്രശേഖര്‍ രംഗത്തിറങ്ങുറങ്ങുന്നതോടെ ബി.ജെ.പി തിരുവനന്തപുരം ശക്തന്മാരുടെ കരുത്തന്മാരുടെ രാഷ്ട്രീയവേദിയായി മാറുകയാണ്. ശശി തരൂരും രാജീവും നേര്‍ക്കുനേര്‍ എത്തുന്നതോടെ മണ്ഡലം ദേശീയശ്രദ്ധ ആകര്‍ഷിക്കുമെന്നത് തീര്‍ച്ചയാണ്.
രാജീവിലൂടെ തിരുവനന്തപുരത്ത് വിജയിക്കാമെന്ന പ്രതീക്ഷയിലാണ് മണ്ഡലത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍. കഴിഞ്ഞ രണ്ട് തവണയും രണ്ടാമതെത്തിയ ബി.ജെ.പി ആദ്യമായാണ് മണ്ഡലത്തില്‍ ദേശീയരാഷട്രീയത്തില്‍നിന്നുള്ള പ്രമുഖനെ രംഗത്തിറക്കുന്നത്. നാലാമതും തിരഞ്ഞെടുപ്പിനെ നേരിടുന്ന ശശി തരൂരാണ് രാജീവിന്റെ പ്രധാന എതിരാളി. ഔദ്യോഗിക പ്രഖ്യാപനമുണ്ടായില്ലെങ്കിലും ശശി തരൂര്‍ മത്സരിക്കുമെന്നത് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. അതേസമയം, മുന്‍ എം.പിയും മുതിര്‍ന്ന നേതാവുമായ പന്ന്യന്‍ രവീന്ദ്രനെ രംഗത്തിറക്കി സി.പി.ഐ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു.