പത്തനംതിട്ട - ചങ്ങനാശ്ശേരിയിലെ പരീക്ഷാ മൂല്യനിർണയ ക്യാമ്പിൽ വെച്ച് കോളേജ് അധ്യാപികയെ പരസ്യമായി അവഹേളിച്ച അധ്യാപകനെതിരെ പോലീസ് കേസ്. തിരുവല്ല പരുമല കോളേജിലെ ഇംഗ്ളീഷ് അധ്യാപകൻ രതീഷ് കുമാറിനെതിരെയാണ് പുളിക്കീഴ് പോലീസ് കേസ് എടുത്തത്. കഴിഞ്ഞ ജനുവരി 22 ന് എം.ജി.സർവകലാശാലാ മൂല്യനിർണയ ക്യാമ്പിൽ വെച്ചാണ് പരസ്യമായി അധിക്ഷേപിച്ചത്.
" നിൻ്റെ കഴപ്പ് ഞാൻ തീർത്തു തരാം" എന്ന് രതീഷ് കുമാർ പറഞ്ഞത് എല്ലാവരെയും ഞെട്ടിച്ചു. തുടർന്ന് ക്യാമ്പിൽ മേൽനോട്ടം വഹിച്ച യൂണിവേഴ്സിറ്റി അധികൃതർക്കും പരുമല കോളേജ് പ്രിൻസിപ്പലിനും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
തുടർന്ന് അധ്യാപിക പത്തനംതിട്ട ജില്ലാ പോലീസ് ചീഫിന് പരാതി നൽകി. തുടർന്ന് ഫെബ്രുവരി 16നാണ് പുളിക്കീഴ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള കോളേജ് ആണിത്.
ദേവസ്വം ബോർഡും പോലീസും അന്വേഷണം ആരംഭിച്ചെങ്കിലും ആരോപണ വിധേയനായ അധ്യാപകൻ ഇടത് അധ്യാപക സംഘടനയിൽപ്പെട്ട ആളായതിനാൽ സകല അന്വേഷണങ്ങളും അട്ടിമറിക്കപ്പെട്ടതായി പരാതി ഉയർന്നു. ഈ സാഹചര്യത്തിൽ തുടർനടപടിക്കൊരുങ്ങുകയാണ് പരാതിക്കാരി .