Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശമ്പളം പിൻവലിക്കാൻ പരിധി നിശ്ചയിച്ച് സർക്കാർ; പണം ഉടനെ ലഭിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം - കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണ പ്രശ്‌നത്തിൽ പ്രതികരണവുമായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. പ്രശ്‌നങ്ങൾ പരിഹരിച്ച് ട്രഷറിയിൽ നിന്ന് മൂന്ന് ദിവസത്തിനുള്ളിൽ പണം ബാങ്കുകളിലെത്തും. ഇതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, ഒറ്റയടിക്ക് പണം പിൻവലിക്കാൻ കഴിയില്ല. ഒരു ദിവസം പരമാവധി 50,000 രൂപ വരെ പണം പിൻവലിക്കാനാവൂ. ആശങ്ക വേണ്ടെന്നും എല്ലാവർക്കും കിട്ടാനുള്ളത് കിട്ടുമെന്നും മന്ത്രി പറഞ്ഞു.
 സംസ്ഥാനത്ത് ശമ്പളവും പെൻഷനും മുടങ്ങില്ലെന്നും മന്ത്രി അവകാശപ്പെട്ടു. സംസ്ഥാനത്തെ യു.ഡി.എഫ് അനുകൂല സംഘടനകൾ ഒരവസരം ലഭിച്ചു എന്ന വിധം ശമ്പളം വൈകിയതിൽ സമരം പ്രഖ്യാപിച്ചത് അങ്ങേയറ്റം തെറ്റായ സമാപനമാണ്. ബി.ജെ.പി മറുപടി പറയണമെന്നും സംസ്ഥാനത്തിന് നൽകേണ്ട പണം കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തിന് 13,000 കോടി രൂപ നൽകാനുണ്ടെന്ന് കേന്ദ്രം സമ്മതിക്കുന്നു. എന്നാൽ, കേരളം സുപ്രീം കോടതിയിൽ നൽകിയ കേസ് പിൻവലിക്കണമെന്നാണ് അവരുടെ ആവശ്യം. അതിന്റെ പേരിൽ സംസ്ഥാനത്തിന് നൽകേണ്ട പണം തടയുക എന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ജീവനക്കാർ രാജ്ഭവന് മുന്നിലാണ് നിരാഹാര സമരം നടത്തേണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Latest News