ഇടുക്കി- ബീഡി കൈവശം വെച്ചതിന് അധ്യാപകര്‍ ശാസിച്ചതിന് വിഷം കഴിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി ചികിത്സയിലിരിക്കെ മരിച്ചു. മത്തായിപ്പാറ വട്ടപ്പാറ ജിജീഷിന്റെ മകന്‍ അനക്‌സ് (14) ആണ് മരിച്ചത്.
ഫെബ്രുവരി അഞ്ച് വൈകിട്ട് നാലരയോടെയാണ് അനക്‌സ് കളനാശിനി കഴിച്ചത്. ആറരയോടെയാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
ഉപ്പുതറ സ്വകാര്യ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. അമ്മ: അമ്പിളി. സഹോദരി: അജീഷ. വൈക്കം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇതു ലഭിച്ചാലേ കാരണം വ്യക്തമാകുകയുള്ളു എന്നും ഉപ്പുതറ പോലീസ് പറഞ്ഞു.