പ്രതിദിന എണ്ണ ഉല്‍പാദനം ദശലക്ഷം ബാരല്‍ കുറച്ചത് സൗദി തുടരും

റിയാദ്- എണ്ണ ഉല്‍പാദനത്തില്‍ പ്രതിദിനം ദശലക്ഷം ബാരല്‍  കുറക്കുന്നത് സൗദി അറേബ്യ തുടരും. 2023 ജൂലൈ മുതലാണ് പ്രതിദിനം ദശലക്ഷം ബാരല്‍ ഉല്‍പാദനം കുറക്കാന്‍ സൗദി അറേബ്യ സ്വമേധയാ തീരുമാനിച്ചത്. നടപ്പുവര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍, ഒപെക് പ്ലസ് ഉടമ്പടിയില്‍ പങ്കാളിത്തമുള്ള ചില രാജ്യങ്ങളുമായി ഏകോപിപ്പിച്ച് ഈ വെട്ടിക്കുറക്കല്‍ നീട്ടുമെന്ന് ഊര്‍ജ മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു.  രാജ്യത്തിന്റെ പ്രതിദിന എണ്ണ ഉല്‍പ്പാദനം 2024 ജൂണ്‍ അവസാനം വരെ പ്രതിദിനം ഏകദേശം 9 ദശലക്ഷം ബാരല്‍ ആയിരിക്കും, അതിനുശേഷം, വിപണി സ്ഥിരതയും സാഹചര്യങ്ങളും പരിഗണിച്ച്  തീരുമാനമെടുക്കും.
2023 ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നതും 2024 ഡിസംബര്‍ അവസാനം വരെ നീളുന്നതുമായ പ്രതിദിനം 500,000 ബാരല്‍ ഉല്‍പാദനം സ്വമേധയാ കുറച്ചതിന് പുറമേയാണ് ഈ കുറവെന്നും മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
എണ്ണ വിപണിയുടെ സ്ഥിരതയെയും സന്തുലിതാവസ്ഥയെയും പിന്തുണക്കുക എന്ന ലക്ഷ്യത്തോടെ ഒപെക് പ്ലസ് രാജ്യങ്ങള്‍ നടത്തുന്ന മുന്‍കരുതല്‍ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനാണ് ഈ ഇളവ്.

 

Latest News