Sorry, you need to enable JavaScript to visit this website.

ടര്‍ഫുകളില്‍ കുട്ടികള്‍ കളിക്കാന്‍ പോകുന്നുണ്ടോ... ജാഗ്രത വേണം, മയക്കുമരുന്ന് കച്ചവടം വ്യാപകം

40 ഗ്രാം മെഥാഫെറ്റാമിന്‍ എക്‌സൈസ് പിടികൂടിയത് പ്രധാന തുമ്പാകും

കാസര്‍കോട് - ടര്‍ഫുകളില്‍ രാത്രികാലത്ത് നടക്കുന്ന വിനോദങ്ങളുടെ മറവില്‍ മയക്കുമരുന്ന് കച്ചവടം പൊടിപൊടിക്കുന്നതായി അറിവ് ലഭിച്ചു. രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന 40 ഗ്രാം മെഥാഫെറ്റാമിനുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയില്‍ ആയതോടെയാണ് ഈ സൂചനകളിലേക്ക് വെളിച്ചം വീശുന്ന വിവരം ലഭിച്ചത്.  എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജയരാജിന്റെ മേല്‍നോട്ടത്തില്‍ ലോക്‌സഭ ഇലക്ഷനോട് അനുബന്ധിച്ചുള്ള സ്‌പെഷ്യല്‍ െ്രെഡവിന്റെ ഭാഗമായി കര്‍ണാടക സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന ശക്തിപ്പെടുത്തിയതിന്റെ ഭാഗമായി കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.എ ശങ്കറും സംഘവും ഉപ്പള നയാബസാര്‍ സ്വദേശിയായ  കെ. മുഹമ്മദ് ഇംതിയാസിനെ (29) അറസ്റ്റ് ചെയ്തതാണ് വഴിത്തിരിവായത്.
ഹൊസബെട്ടു വില്ലേജില്‍ മഞ്ചേശ്വരം രാഗം ജംഗ്ഷനില്‍  വെച്ചാണ്  രാസലഹരി  വിഭാഗത്തില്‍പ്പെട്ട 40 ഗ്രാം മെഥാഫിറ്റാമിനുമായി യുവാവ് പിടിയിലായത്. കാസര്‍കോട് ജില്ലയിലെ വിവിധ ടര്‍ഫുകളിലും മറ്റും  കേന്ദ്രീകരിച്ച് വിതരണം  ചെയ്യുന്നതിന് കൊണ്ടുവന്ന രാസലഹരിയാണ് പിടികൂടിയത്.
പ്രിവന്റീവ് ഓഫീസര്‍മാരായ സാജന്‍ അപ്യാല്‍, കെ.നൗഷാദ്,  സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ കെ. ആര്‍ പ്രജിത്ത്, എ.കെ  നസറുദ്ദീന്‍, സോനു സെബാസ്റ്റ്യന്‍ ,മുഹമ്മദ് ഇജാസ്, െ്രെഡവര്‍ പിഎ ക്രിസ്റ്റീന്‍ എന്നിവരും ഉണ്ടായിരുന്നു. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ നൂറുദ്ദീന്‍ നടത്തുന്ന ഈ കേസിന്റെ അന്വേഷണത്തില്‍ ടര്‍ഫ് കേന്ദ്രമായുള്ള മയക്കുമരുന്ന് കച്ചവടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ മൂന്ന് മണി വരെ ടര്‍ഫുകളില്‍ ഫുട്‌ബോളും ക്രിക്കറ്റും കളിക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികളെയും യുവാക്കളെയും വലവീശി പിടിച്ചാണ് എം.ഡി.എം.എ യും മെഥാെഫെറ്റമിനും വിതരണം ചെയ്യുന്നത്. നാട് മുഴുവന്‍ ഉറങ്ങികിടക്കുമ്പോള്‍ മയക്കുമരുന്ന് കച്ചവടവും ഉപയോഗവും രഹസ്യമായി നടക്കും. കളി പഠിക്കാന്‍ ടര്‍ഫുകളില്‍ രാത്രികാലങ്ങളില്‍ എത്തുന്ന കുട്ടികള്‍ പലരും വഴി തെറ്റിപ്പോകുന്നതായാണ് റിപ്പോര്‍ട്ട്. രാത്രി 10 മണിക്ക് ശേഷം ടര്‍ഫുകള്‍ പൂട്ടണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും രാത്രി വൈകിയും പലയിടത്തും 'കളികള്‍' നടക്കുന്നുണ്ട്.

 

Latest News