Sorry, you need to enable JavaScript to visit this website.

സിദ്ധാര്‍ഥന്റെ മരണം: ഹോസ്റ്റലില്‍ തെളിവെടുപ്പ് നടത്തി

കല്‍പ്പറ്റ- പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഹോസ്റ്റലില്‍ തെളിവെടുപ്പ് നടത്തി. കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈ. എസ്. പി ടി. എന്‍. സജീവന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പ്രതികളില്‍ സിന്‍ജോ ജോണ്‍സനെയാണ് ഹോസ്റ്റലില്‍ തെളിവെടുപ്പിനു എത്തിച്ചത്. 

വൈകുന്നേരം 4.30ന് ആരംഭിച്ച തെളിവെടുപ്പ് രണ്ടു മണിക്കൂറിലധികം നീണ്ടു. ഹോസ്റ്റലിലെ 21, 36 നമ്പര്‍ മുറികളില്‍ തെളിവെടുപ്പ് നടന്നു. 21-ാം നമ്പര്‍ മുറിയില്‍ ഗ്ലൂഗണും 36-ാം നമ്പര്‍ മുറിയില്‍ മര്‍ദനത്തിനു ഉപയോഗിച്ച ചെരിപ്പും കണ്ടെത്തി. ഗ്ലൂഗണിന്റെ വയറും മര്‍ദനത്തിനു ഉപയോഗിച്ചിരുന്നു. സിന്‍ജോ ജോണ്‍സണ്‍ താമസിച്ചിരുന്നതാണ് 36-ാം നമ്പര്‍ മുറി.

Latest News