Sorry, you need to enable JavaScript to visit this website.

കഥാ പുരസ്‌ക്കാര വിതരണവും പുസ്തക പ്രകാശനവും സംഘടക സമിതിയായി

കാഞ്ഞങ്ങാട്- കെ. എസ്. ആര്‍. ടി. സി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സാംസ്‌കാരിക കൂട്ടായ്മയായ വായനശാലയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ കേരളത്തിലെ മികച്ച കഥക്കുള്ള പുരസ്‌ക്കാര വിതരണവും തെരഞ്ഞെടുക്കപ്പെട്ട കഥകള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച കഥാ സമാഹാരത്തിന്റെ പ്രകാശനവും മാര്‍ച്ച് 28ന് കാഞ്ഞങ്ങാട് വ്യാപാര ഭവന്‍ ഹാളില്‍ നടക്കും. പ്രത്യേക ജൂറി പുരസ്‌ക്കാരവും വിതരണം ചെയ്യും.

സംഘാടക സമിതി രൂപീകരിച്ചു. കാഞ്ഞങ്ങാട് പി. സ്മാരക ഹാളില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ മുന്‍ സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. നാലപ്പാടം പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. വായനശാല സാംസ്‌കാരിക കൂട്ടായ്മ പ്രസിഡണ്ട് പി. വി. രതീശന്‍, എച്ച്. കെ. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. 

സെക്രട്ടറി കെ. പ്രദീപ് കുമാര്‍ സ്വാഗതവും കെ. എം രാജേഷ് നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: അഡ്വ. പി. അപ്പുക്കുട്ടന്‍ (ചെയര്‍), എച്ച്. കെ. ദാമോദരന്‍, എന്‍. വി. അരവിന്ദാക്ഷന്‍ (വൈസ് ചെയര്‍), കെ. പ്രദീപ് കുമാര്‍ (കണ്‍) കെ. എം. രാജേഷ്, എം. വി. കുഞ്ഞിരാമന്‍ (ജോ. കണ്‍).

Latest News