ബിഷ-സൗദിയിലെ ബിഷയില്‍ വര്‍ക്ക്‌ഷോപ്പ് നടത്തിയിരുന്ന പത്തനംതിട്ട സ്വദേശി ഷാജി കോട്ടപ്പുറത്ത് സദാനന്ദന്‍ (55) ഹൃദയാഘാതം മൂലം നിര്യാതനായി.
രാവിലെ ജോലിക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെ തളര്‍ന്നുവീഴുകയായിരുന്നു. പോലീസെത്തി ഉടന്‍തന്നെ ബിഷ കിംഗ് അബ്ദുല്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഫീല്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് ഇഖാമ പുതുക്കാന്‍ കഴിയാത്തതിനാല്‍ ഏഴു വര്‍ഷമായി നാട്ടില്‍ പോയിരുന്നില്ല. മൃതദേഹം ബിഷ കിംഗ് അബ്ദുല്ല ആശുപത്രിയിലാണ്.
ഭാര്യ: ഗംഗ. മക്കള്‍: ഒലീവിയ, ഒലീവ്.
സഹോദരന്‍ അജി റിയാദിലുണ്ട്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമവുമായി ബിഷ കെ എം സി സി പ്രസിഡന്റ് ഹംസ ഉമ്മര്‍ താനാണ്ടി രംഗത്തുണ്ട്.