പത്തനംതിട്ട - പത്തനംതിട്ടയില്‍ അങ്കത്തട്ട് ഉണര്‍ന്നു, ചിത്രം തെളിഞ്ഞു. എന്‍.ഡി.എ സ്ഥാനാര്‍ഥിയായി അനില്‍ ആന്റണിയെ വൈകിട്ട് ദേശീയ നേതൃത്വം പ്രഖ്യാപിച്ചതോടെ തെരെഞ്ഞെടുപ്പ് ഗോദ തയ്യാര്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി തോമസ് ഐസക്കിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിറ്റിംഗ് എം.പി ആന്റോ ആന്റണി തന്നെയായിരിക്കും യു.ഡി.എഫ് സ്ഥാനാര്‍ഥി. മണ്ഡലത്തില്‍ എല്‍.ഡി.എഫ് പ്രചാരണ രംഗത്ത് ഇപ്പോള്‍ മുന്നിലാണ്. സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ മുന്‍നിര്‍ത്തിയുള്ള പ്രചാരണത്തിന് തുടക്കം കുറിച്ചിട്ടില്ല. എങ്കിലും ആന്റോ ആന്റണി സജീവമായി രംഗത്തുണ്ട്.
മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ തൊമസ് ഐസക്കിനെ എല്‍.ഡി.എഫ് ദിവസങ്ങള്‍ക്ക് മുന്നെ പ്രഖ്യാപിച്ചിരുന്നു .അതിതാല്‍ മുന്നണി പ്രചരണ രംഗത്ത് ഒരു പടി മുന്നിലായി. സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററ്ററ്റു മണ്ഡലത്തിലുടനീളം നിറഞ്ഞിട്ടുണ്ട് .വോട്ടര്‍മാരെ നേരിട്ട് കണ്ട് പിന്തുണ അഭ്യര്‍ത്ഥിക്കുന്നതിലും തോമസ് ഐസക്ക് ഒരു പടി മുന്നില്‍ തന്നെ .
എ ക്ലാസ് മണ്ഡലമായാണ് പത്തനംതിട്ടയെ ബി.ജെ.പി കാണുന്നത്.ഇവിടെ അപ്രതിക്ഷിത സ്ഥാനാര്‍ത്ഥിയാണ് കളം പിടിച്ചിരിക്കുന്നത് .പി .സി .ജോര്‍ജിനെ വെട്ടിയാണ് അനില്‍ ആന്റണി രംഗത്തെത്തിയത് .ബി .ഡി .ജെ .എസ് ഉയര്‍ത്തിയ ശക്തമായ പ്രതിഷേധമാണ് ദേശീയ നേതൃത്വത്തെ ഇത്തരം ഒരു അട്ടിമറി നീക്കത്തിന് പ്രേരിപ്പിച്ചത് .എന്നാല്‍ ജോര്‍ജിന് പകരംപി .എസ് .ശ്രീധരന്‍ പിള്ള ,സംസ്ഥാന പ്രസിഡണ്ട് കെ .സുരേന്ദ്രന്‍ എന്നിവരുടെ പേരുകള്‍ അവസാന നിമിഷം വരെ ഉണ്ടായിരുന്നു .പക്ഷെ സുരേന്ദ്രനെതിരെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉണ്ടായ ചില ആരോപണങ്ങള്‍ അണികള്‍ എറ്റെടുത്തത് വിനയായി പി.സി ജോര്‍ജിനെ നിര്‍ത്തിയില്‍ കിട്ടുമായിരുന്ന കൈസ്തവ വോട്ടുകള്‍ അനിലിലൂടെ ഉറപ്പിക്കാമെന്നും നേതൃത്വം കരുതുന്നു .പക്ഷെ ജോര്‍ജിനെ വെട്ടിയതിലൂടെ പൂഞ്ഞാര്‍ ,കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളില്‍ അനിലിന്റെ പ്രകടനം മോശമാവും.നിലവിലെ സാഹചര്യത്തില്‍ മണ്ഡലത്തില്‍ യു.ഡി.എഫ് ഒരു പടി മുന്നിലാകാനുള്ള സാധ്യതയാണ് എല്ലാവരും നോക്കി കാണുന്നത്.അനില്‍ ആന്റണിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ ബി.ജെ.പി ക്യാമ്പുകളില്‍ നിരാശയും പ്രകടമാണ്.