Sorry, you need to enable JavaScript to visit this website.

വെളളച്ചാട്ടത്തില്‍ വീണ വിനോദ സഞ്ചാരിയെ പോലീസ് രക്ഷിച്ചു

ഇടുക്കി- രാജാക്കാട് ശ്രീനാരായണപുരത്ത് വെള്ളച്ചാട്ടത്തില്‍പ്പെട്ട വിനോദ സഞ്ചാരിയെ പോലീസ് രക്ഷപ്പെടുത്തി. മുതിരപ്പുഴയാറിന്റെ ഭാഗമായ ശ്രീനാരായണപുരത്തെ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ കര്‍ണാടക സ്വദേശി കൃഷ്ണമൂര്‍ത്തി (31)യാണ് ഒഴുക്കില്‍പ്പെട്ടത്. കര്‍ണാടക സ്വദേശികളായ 32 പേരടങ്ങുന്ന സംഘം മൂന്നാര്‍ സന്ദര്‍ശിച്ച ശേഷമാണ് തേക്കിന്‍ കാനത്തെ ശ്രീനാരായണപുരത്തെ ട്രിപ്പിള്‍ വെള്ളച്ചാട്ടമേഖലയിലെത്തിയത്. ശാന്തമായൊഴുകുന്നതെങ്കിലും അപകടം പതിയിരിക്കുന്ന മുതിരപ്പുഴയാറില്‍ കുളിക്കാനിറങ്ങിയ കൃഷ്ണമൂര്‍ത്തി കാല്‍ വഴുതി ഒഴുക്കില്‍പ്പെടുകയായിരുന്നു. വിവരമറിഞ്ഞ് രാജാക്കാട് എസ് ഐ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മറ്റുള്ളവരുടെ സഹായത്തോടെ കൃഷ്ണമൂര്‍ത്തിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഇദ്ദേഹം ഐ സി യുവില്‍ ചികിത്സയിലാണ്.

 

Latest News