കോഴിക്കോട്- കൂടത്തായി കേസുമായി ബന്ധപ്പെട്ട നെറ്റ്ഫഌക്‌സ് ഡോക്യുമെന്ററി തടയണമെന്നാവശ്യപ്പെട്ട് പ്രതികളില്‍ ഒരാള്‍ നല്‍കിയ ഹരജി കോടതി തള്ളി. കേസിലെ രണ്ടാം പ്രതി എം.എസ്. മാത്യു നല്‍കിയ ഹരജിയാണ് തള്ളിയത്. എരഞ്ഞിപ്പാലം പ്രത്യേക കോടതിയാണ് തള്ളിയത്.
നെറ്റ്ഫ്‌ളിക്‌സ് സംപ്രേഷണം ചെയ്യുന്ന ഡോക്യുമെന്ററി നിരോധിക്കണം എന്നായിരുന്നു ഹരജിയിലെ ആവശ്യം.
കേസിന്റെ വിചാരണ നടക്കുന്ന വേളയില്‍ ഇതേ വിഷയത്തെ കുറിച്ച് ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്നത് സമൂഹത്തില്‍ പ്രതിക്കെതിരെ തെറ്റായ സന്ദേശം ഉണ്ടാക്കുമെന്നും ഇത് കേസിന്റെ വിചാരണയെ സ്വാധീനിക്കുമെന്നും കാണിച്ചായിരുന്നു മാത്യുവിന്റെ ഹരജി.