ജിസാന്‍- അബുഅരീഷ് ജലിയത്ത് ഓഡിറ്റോറിയത്തില്‍ അഹ്‌ലന്‍ റമദാന്‍ പരിപാടി സംഘടിപ്പിച്ചു. ജാലിയാത്ത് മേധാവി ഡോ ഇബ്രാഹിം അന്നീമ ഉദ്ഘാടനം നിര്‍വഹിച്ചു. റമദാന്‍ നാം അറിയേണ്ടതും ചെയ്യേണ്ടതും എന്ന വിഷയത്തില്‍ ദമ്മാം ദഅവ സെന്ററിലെ മലയാള വിഭാഗം പ്രബോധകന്‍ അബുല്‍ ജബ്ബാര്‍ അബ്ദുല്ല മദീനി ക്ലാസെടുത്തു.
പരിശുദ്ധ റമദാനില്‍ പുണ്യങ്ങള്‍ കൂടുതല്‍ കരസ്ഥമാക്കാനും പാപമോചനത്തിന് വേണ്ടി തയ്യാറാകാനും അദ്ദേഹം ആവശ്യപ്പെട്ടു. റമദാനിലെ നോമ്പിലൂടെ നമ്മുടെ മനസ്സും ശരീരവും സംസ്‌കരിച്ചെടുക്കാന്‍ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ക്ലാസ്സിനു ശേഷം ശ്രോതാക്കളുടെ സംശയ ദൂരീകരണത്തിനും അവസരം നല്‍കി. സാദിഖ് മാസ്റ്റര്‍ സ്വാഗതവും ബദറുദ്ധീന്‍ നന്ദിയും പറഞ്ഞു. നസീര്‍ പട്ടാമ്പി, ഷംസീര്‍ സ്വലാഹി, മുജീബ് വാടിക്കല്‍, ജമാല്‍ പത്തപ്പിരിയം,ശിഹാബ് അയനിക്കോഡ്,സലാം ചാലിയം, ഷെഫീഖ്ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി