Sorry, you need to enable JavaScript to visit this website.

കുറ്റൂർ സഹകരണ ബാങ്കിലെ 125 പവൻ കാണാനില്ല

പത്തനംതിട്ട - തിരുവല്ല കുറ്റൂരിൽ സഹകരണ ബാങ്കിലെ 125 പവൻ സ്വർണ ഉരുപ്പടികൾ കാണാനില്ല. കുറ്റൂർ സഹകരണ ബാങ്കിൻ്റെ തെങ്ങേലി ശാഖയിലാണ് ഓഡിറ്റ് വിഭാഗം ഗുരുതര ക്രമക്കേട് കണ്ടെത്തിയത്. ഈ ശാഖയിൽ ഒരു ജീവനക്കാരി മാത്രമാണുള്ളത്. സഹകരണ ഓഡിറ്റ് വിഭാഗം ഇക്കാര്യം ഭരണ സമിതിയെ ബോധ്യപ്പെടുത്തിയിട്ടും നടപടികൾ ഉണ്ടായില്ല. നേരത്തെ കെട്ടിടം നിർമ്മിച്ചതിലും വായ്പ അനുവദിച്ചതിലും ക്രമക്കേട് കണ്ടെത്തിയെങ്കിലും നടപടികൾ ഉണ്ടായില്ല. സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്ക് ഭരണം നടത്തുന്നത്.

Latest News