പയ്യന്നൂര്‍ - പയ്യന്നൂരിനടുത്ത് എടാട്ട് സര്‍വ്വീസ് റോഡില്‍ ടാങ്കര്‍ ലോറി ബുള്ളറ്റില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. പടന്ന ആണ്ടാങ്കൊവ്വലിലെ കാന്തലോട്ട് വീട്ടില്‍ സുകുമാരന്‍ (60) ആണ് മരിച്ചത്. ഇന്ന് സന്ധ്യക്കാണ് അപകടം.
ദളിത് ലീഗിന്റെ സജീവപ്രവര്‍ത്തകനായ ഇയാള്‍
വാര്‍പ്പ് മേസ്തിരി ജോലി ചെയ്ത് വരിയയായിരുന്നു. അപകടം നടന്ന ഉടന്‍ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഭാര്യ പരേതയായ പി.വി. ഉഷ (കോഴിക്കോട്).
മക്കള്‍ സുജീഷ് (മുത്തൂറ്റ് ബാങ്ക്, പാലക്കാട്), അമൃതലാല്‍ (പടന്ന കോ-ഓപ്പറേറ്റീവ് ബാങ്ക്). മരുമക്കള്‍: ജുമുന, അനില. സഹോദരങ്ങള്‍ സുമതി, സുമിത്ര (അംഗന്‍വാടി വര്‍ക്കര്‍).