തൊടുപുഴ- സച്ചിന്‍ ബേബിക്കുശേഷം കേരള രഞ്ജി ട്രോഫി ടീമില്‍ ഒരു ഇടുക്കിക്കാരന്‍കൂടി. തൊടുപുഴ കാഞ്ഞിരമറ്റം പൂപ്പിള്ളികുന്നേല്‍ അഖില്‍ സ്‌കറിയയാണ് മലനാടിന്റെ സാന്നിധ്യമാകുന്നത്. രണ്ടുവര്‍ഷമായി വിജയ് ഹസാരെ ട്രോഫി മത്സരത്തിനുള്ള കേരള ടീം അംഗമാണ്.
കേരളത്തിനായി മൂന്ന് ഫോര്‍മാറ്റിലും കളിക്കുക, ദേശീയ ടീമില്‍ ഇടംനേടുക എന്നതാണ് ഈ മിടുക്കന്റെ സ്വപ്നം. 14-ാം വയസ്സിലാണ് ക്രിക്കറ്റിനോട് താത്പര്യം തുടങ്ങിയത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ അന്നത്തെ ജില്ലാ ടീമിന്റെ കോച്ച് ജിത്തുമോന്‍ സ്‌കൂളില്‍ വന്നതാണ് അഖിലിന്റെ ജീവിതത്തില്‍ വഴിതിരിവായത്. സ്‌കൗട്ടിങ്ങിനായാണ് (മികച്ച കഴിവുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി) അദ്ദേഹം സ്‌കൂളിലെത്തിയത്. അന്ന് ജിത്തു, അഖിലിലെ താരത്തെ കണ്ടെത്തി. തുടര്‍ന്ന് ജിത്തുവിന്റെ കീഴില്‍ പരിശീലനം. ആ കാലയളവില്‍ അണ്ടര്‍-14 കേരള ടീമില്‍. അണ്ടര്‍ 14 മാച്ചിലെ പ്രകടനം വിലയിരുത്തി അതേവര്‍ഷം തന്നെ കെ.സി.എ.യുടെ (കേരള ക്രിക്കറ്റ് അക്കാദമി) കീഴിലെ അക്കാദമിയിലേക്ക് തിരഞ്ഞെടുത്തു.