Sorry, you need to enable JavaScript to visit this website.

അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ വിതരണം ആരംഭിച്ചു

മലപ്പുറം -ജില്ലയിലെ സ്‌കൂളുകളിലേക്ക് അടുത്ത അധ്യയന വര്‍ഷത്തേക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ ആദ്യഘട്ട വിതരണം ആരംഭിച്ചു. ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ ആദ്യ വാല്യത്തിന്റെ (വോള്യം ഒന്ന്) വിതരണമാണ് ആരംഭിച്ചത്. സിവില്‍ സ്റ്റേഷനിലെ  പാഠപുസ്തക ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങില്‍ പാഠപുസ്തക വിതരണത്തിന്റെ ഫ്‌ലാഗ് ഓഫ് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് നിര്‍വഹിച്ചു.
അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലേക്കടക്കം മലപ്പുറം ജില്ലയില്‍ ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളിലേക്കായി 69,20,607 പുസ്തകങ്ങളാണ് ആവശ്യമുള്ളത്. 14,03,350 പുസ്തകങ്ങള്‍ പുസ്തക ഡിപ്പോയില്‍ വിതരണത്തിനായി എത്തിയിട്ടുണ്ട്. ഇതില്‍ മലപ്പുറം, മങ്കട വിദ്യഭ്യാസ ഉപജില്ലകളിലെ സ്‌കൂളുകളില്‍ വിതരണം ചെയ്യാനുള്ള 87,672 പുസ്തകങ്ങളുടെ വിതരണമാണ് ഇന്നലെ (മാര്‍ച്ച് ഒന്ന്) ആരംഭിച്ചത്. പാഠപുസ്തക വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും പുസ്തക വിതരണത്തിന് സ്‌കൂളുകള്‍, സൊസൈറ്റികള്‍ എന്നിവയുടെ സഹകരണം ഉണ്ടാകണമെന്നും വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി രമേഷ് കുമാര്‍ അറിയിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി രമേഷ് കുമാര്‍, കുടുംബശ്രീ ജില്ലാ കോഓര്‍ഡിനേറ്റര്‍ ജാഫര്‍ കെ കക്കൂത്ത്, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍, പാഠ പുസ്തക ഹബ്ബിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Latest News