കോഴിക്കോട് - കോഴിക്കോട് എന്‍ ഐടി ക്യാമ്പസില്‍ അധ്യാപകനുനേരെ ആക്രമണം. കത്തികൊണ്ട് കുത്തുകയായിരുന്നു. മുക്കത്തുള്ള എന്‍ ഐ ടി ക്യാമ്പസില്‍ ഉച്ചയോടെയാണ് ആക്രമണം ഉണ്ടായത്. എന്‍ ഐ ടിയിലെ സിവില്‍ എന്‍ജിനീയറിങ് പ്രൊഫസര്‍ ജയചന്ദ്രനാണ് കുത്തേറ്റത്. തമിഴ്‌നാട് സേലം സ്വദേശി വിനോദ് കുമാറാണ് അധ്യാപകനെ ആക്രമിച്ചത്. വിനോദ് കുമാറിനെ കുന്നമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. വിനോദ് കുമാര്‍ എന്‍ ഐ ടിയിലെ വിദ്യാര്‍ത്ഥിയല്ലെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരുകയാണെന്നും പോലീസ് വ്യക്തമാക്കി. എന്‍ ഐ ടി ക്യാമ്പസിലെ ലൈബ്രറിക്ക് സമീപത്ത് വെച്ചാണ് അധ്യാപകനെ ആക്രമിച്ചത്. പരിക്കേറ്റ അധ്യാപകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.