കോഴിക്കോട് - താമരശേരി താലൂക്ക് ആശുപത്രിയില്‍ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി. പ്രസവ വേദനയുമായെത്തിയ യുവതിയെ ഡോക്ടര്‍ ഇല്ലെന്ന് പറഞ്ഞ്, അടിവസ്ത്രം വലിച്ചു കെട്ടി മെഡിക്കല്‍ കോളേജിലേക്ക് അയച്ചെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം. . കുഞ്ഞ് പുറത്തേക്ക് വരുന്നത് കണ്ടപ്പോള്‍ അടിവസ്ത്രം വലിച്ചുകെട്ടി എന്ന് യുവതി ആരോപിക്കുന്നു. ഇതോടെ തലച്ചോറിന് ക്ഷതമേറ്റ കുട്ടി രണ്ട് മാസത്തിലേറെയായി വെന്റിലേറ്ററിലാണ്. താമരശ്ശേരി പുതുപ്പാടി സ്വദേശി ബിന്ദുവിനാണ് ദുരനുഭവമുണ്ടായത്. നടന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ബിന്ദു ആരോഗ്യമന്ത്രിക്ക് അടക്കം പരാതി നല്‍കി.