Sorry, you need to enable JavaScript to visit this website.

കേരളം ഉള്‍പ്പെടെ 160 മണ്ഡലങ്ങളിലെ ബി ജെ പി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ഇന്ന് പ്രഖ്യാപിക്കും

ന്യൂദല്‍ഹി - ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലേത് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലെ ബി ജെ പി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ഇന്ന് പ്രഖ്യാപിക്കും. ബി ജെ പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്നലെ രാത്രി ദല്‍ഹിയില്‍ ചേര്‍ന്നിരുന്നു. പുലര്‍ച്ചെ വരെ നീണ്ട യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി, അമിത് ഷാ, രാജ്‌നാഥ് സിംഗ്, പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നദ്ദ എന്നിവര്‍ പങ്കെടുത്തു. കേരളത്തിലേത് ഉള്‍പ്പെട 160 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും, സംഘടനാ ചുമതലയുള്ളവരും യോഗത്തിന് മുമ്പായി ബി ജെ പി ആസ്ഥാനത്തെത്തി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തി. കെ സുരേന്ദ്രന്‍, രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍ എന്നിവരും കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

 

 

Latest News