റിയാദ്- നജ്‌റാനില്‍ സൗദി സേന തകര്‍ത്ത ഹൂത്തി മിസൈല്‍ ഭാഗങ്ങള്‍ പതിച്ച് 23 പേര്‍ക്ക് പരിക്ക്. ഇന്നലെ വൈകിട്ടാണ് യെമനില്‍നിന്ന് ഹൂത്തി മിലീഷ്യകള്‍ നജ്‌റാനിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് മിസൈല്‍ തൊടുത്തത്. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനുമുമ്പുതന്നെ ബാലിസ്റ്റിക് മിസൈല്‍ തകര്‍ക്കാന്‍ സൗദി സേനക്ക് സാധിച്ചുവെന്ന് സഖ്യസേനാ വക്താവാ കേണല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു.
മിസൈല്‍ ഭാഗങ്ങള്‍ പതിച്ചാണ് 23 പേര്‍ക്ക് പരിക്കേറ്റതെന്നും ആരുടേയും പരിക്ക് ഗുരുതരമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്‍ പിന്തുണയോടെ ഹൂത്തി മിലീഷ്യകള്‍ സൗദിക്ക് നേരെ അയച്ച മിസൈലുകളുടെ എണ്ണം 187 ആയതായി കേണല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു.
ഇറാന്‍ പിന്തുണയോടെ ഹൂത്തി മിലീഷ്യകള്‍ സൗദിക്ക് നേരെ അയച്ച മിസൈലുകളുടെ എണ്ണം 187 ആയതായി കേണല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു.