കോഴിക്കോട് -എന്‍. ഐ. ടിയില്‍ മലയാള ദിനപത്രങ്ങള്‍ക്ക് വിലക്ക് കല്‍പ്പിച്ച നടപടി ധിക്കാരപരവും മലയാള പത്രങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഓര്‍ഗനൈസേഷന്‍ ഓഫ് സ്മാള്‍ ന്യൂസ് പേപ്പര്‍സ് സൊസൈറ്റി യോഗം കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ എന്‍. ഐ. ടിയുടെ പ്രിന്‍സിപ്പാളിന്റെയും മറ്റും ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും നിയമവാഴ്ചയെ വെല്ലുവിളി ക്കുകയും ചെയ്ത നടപടികളെ കുറിച്ചും അവിടെ ഉണ്ടായ മറ്റു അനിഷ്ട സംഭവങ്ങളെ കുറിച്ചും വാര്‍ത്തകളിലൂടെ പുറം ലോകത്തെ അറിയിച്ചതിന്റെ പ്രകോപനമാണ് എന്‍. ഐ. ടിയില്‍ മലയാള പത്രങ്ങള്‍ക്ക് വിലക്ക് കല്‍പ്പിക്കാന്‍ കാരണമെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇതിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു.
രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. എം. വിനയന്‍, റാണി, ജോയ്, ഡോ. പി. കെ. ജനാര്‍ദ്ദനന്‍, കണക്കംപ്പാറ ബാബു, മുരളി കൊമ്മേരി എന്നിവര്‍ സംസാരിച്ചു.