കോഴിക്കോട് - 2011 മുതല്‍ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റിന്റെ ആനുകൂല്യം ലഭിക്കുന്ന ജന്മനാ ഒരു കണ്ണിന് കാഴ്ചയില്ലാത്ത യുവാവിന് ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കാന്‍ ജില്ലാ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചുവെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
വടകര ഗവ. ആശുപത്രി സൂപ്രണ്ട് പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു.മാര്‍ച്ചില്‍ കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
ഏറാമല സ്വദേശി അശ്വന്ത് എ.ആറിന്റെ സര്‍ട്ടിഫിക്കറ്റാണ് പുതുക്കി നല്‍കാത്തത്. ടി.ടി.സി. കഴിഞ്ഞ യുവാവിന് എംപ്ലോയ്‌മെന്റ ഏക്‌സ്‌ചേഞ്ചില്‍ പേര് ചേര്‍ക്കാന്‍ വേണ്ടിയാണ് സര്‍ട്ടിഫിക്കറ്റ് പുതുക്കേണ്ടി വന്നത്. എന്നാല്‍ പുതിയ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേറ്റ് വേണമെന്നാണ് ആശുപത്രി അധിക്യതര്‍ പറഞ്ഞത്. പിതാവ് ടി. അശോകനാണ് പരാതി നല്‍കിയത്.