മക്ക - വിശുദ്ധ റമദാനില്‍ ഹറമില്‍ പത്തിടങ്ങളില്‍ വീല്‍ചെയര്‍ സേവനം ലഭിക്കുമെന്ന് ഹറം പരിചരണ വകുപ്പ് അറിയിച്ചു. കിഴക്കു ഭാഗത്തെ മുറ്റത്ത് അലി ഗെയ്റ്റിനു സമീപവും തെക്കു ഭാഗത്തെ മുറ്റത്ത് അജ്‌യാദിലും പടിഞ്ഞാറു ഭാഗത്തെ മുറ്റത്ത് അല്‍ശുബൈക പാലത്തിനു സമീപവും വീല്‍ചെയറുകള്‍ ലഭിക്കും. ഇവക്കു പുറമെ, ഏഴിടങ്ങളില്‍ വീല്‍ചെയര്‍ തള്ളാന്‍ ലൈസന്‍സുള്ളവരുടെ സേവനം ഇരുപത്തിനാലു മണിക്കൂറും ലഭിക്കും.
അജ്‌യാദ് പ്രവേശന കവാടം, അല്‍റവാസി പ്രവേശന കവാടം, ക്ലോക്ക് ടവറിനു താഴെ കുദയ് പ്രവേശന കവാടം, കിംഗ് അബ്ദുല്‍ അസീസ് ഗെയ്റ്റ്, ഹറമിന്റെ അടിയിലെ നില, കിംഗ് ഫഹദ് ഗെയ്റ്റ്, മസ്അ ഒന്നാം നില എന്നിവിടങ്ങളിലാണ് വീല്‍ചെയര്‍ തള്ളാന്‍ ലൈസന്‍സുള്ളവരുടെ സേവനം ഏതു സമയവും ലഭിക്കുക. വയോജനങ്ങള്‍ക്കും വികലാംഗര്‍ക്കും മതാഫില്‍ സൗജന്യ വീല്‍ചെയര്‍ സേവനവും ലഭിക്കുമെന്ന് ഹറം പരിചരണ വകുപ്പ് പറഞ്ഞു.